വാഷിങ്ടൺ: യു.എസിൽ തോക്കു കൈവശംവെക്കുന്നതിനുള്ള പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിന് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പിന്തുണ. അമേരിക്കയിൽ തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണം തടയാൻ 21 വയസ്സിൽ താഴെയുള്ള വ്യക്തികളുടെ കൈകളിൽ അവ എത്താതെ സൂക്ഷിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഫ്ലോറിഡ സ്കൂൾ ആക്രമത്തെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് നാഷനൽ റൈഫിൾസ് അസോസിയേഷ(എൻ.ആർ.എ)നിലെ തെൻറ സ്വന്തക്കാരുടെ താൽപര്യത്തിന് വിരുദ്ധമായി ട്രംപ് പ്രതികരിച്ചത്. സ്കൂളുകളിൽ അധ്യാപകർക്കും സുരക്ഷാ ജീവനക്കാർക്കും തോക്ക് നൽകിയാൽ ഇത്തരം ആക്രമണങ്ങൾ ഫലപ്രദമായി തടയാമെന്നും ട്രംപ് വാദിച്ചിരുന്നു.
ഫ്ലോറിഡയിൽ വെടിവെപ്പിൽ 17 വിദ്യാർഥികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ് അംഗങ്ങളോടും എൻ.ആർ.എ അധികൃതരോടും കൂടിയാലോചന നടത്തിയ ട്രംപ് കുട്ടികളുടെ സുരക്ഷയേക്കാൾ വലുതായി ഒന്നുമില്ലെന്നാണ് പറഞ്ഞത്. ട്രംപിെൻറ അഭിപ്രായത്തോട് എൻ.ആർ.എ അധികൃതർ പ്രതികരിച്ചിട്ടില്ല. അക്രമകാരികളെ നേരിടാൻ സ്കൂളുകൾ ആയുധവത്കരിക്കാനുള്ള നീക്കത്തെ അധ്യാപകരുടെയും സുരക്ഷാ ജീവനക്കാരുടെയും സംഘടനകൾ എതിർത്തിരുന്നു.
എല്ലാ തരം തോക്കുകളും വാങ്ങാനുള്ള പ്രായം 18ൽനിന്നും 21 ആയി ഉയർത്താൻ വേണ്ടി ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, എൻ.ആർ.എയിൽനിന്നും എതിർപ്പ് വന്നപ്പോൾ മണിക്കൂറുകൾക്കകം ഇത് അർധ യന്ത്ര തോക്കുകൾക്കു മാത്രമാണ് ഇത് ബാധകം എന്ന് മാറ്റിപ്പറഞ്ഞു. തോക്ക് വാങ്ങാൻ എത്തുന്നവരുടെ പശ്ചാത്തല പരിശോധന നടത്തുക, കൊലപാതകികളെ പാർപ്പിക്കാനുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുക, സെമി ഒാേട്ടാമാറ്റിക് തോക്കുകൾ മെഷീൻ ഗണ്ണുകളാക്കി മാറ്റുന്ന ‘ബംബ് സ്റ്റോക്സ്’ നിരോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.