വാഷിങ്ടൺ: വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണെ പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തള്ളി. തനിക്ക് അനഭിമതനായ ടില്ലേഴ്സണെ പുറത്താക്കി പകരം സി.െഎ.എ മേധാവി മൈക് പോംപിയോയെ നിയമിക്കുന്നുവെന്നായിരുന്നു യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, അതെല്ലാം വ്യാജ വാർത്തകളാണെന്നായിരുന്നു ട്രംപിെൻറ മറുപടി. അമേരിക്കയെ ഒന്നാമതാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. മാധ്യമങ്ങൾ ഉൗഹങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത പടച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യൂറോപ്യൻ പര്യടനത്തിെൻറ ഭാഗമായി ടില്ലേഴ്സൺ തിങ്കളാഴ്ച യു.എസിൽനിന്ന് യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.