വാഷിങ്ടൺ: ഉത്തരകൊറിയ ഇനി ആണവഭീഷണി ഉയർത്തില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നുമായി കൂടിക്കാഴ്ചക്കു ശേഷം ട്വിറ്ററിലൂടെയാണ് ട്രംപിെൻറ അവകാശവാദം. കിമ്മുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു. ഉത്തരകൊറിയക്ക് വലിയ ഭാവിയാണുള്ളത്. താൻ അധികാരത്തിലേറിയ ദിവസത്തേക്കവൾ അമേരിക്കൻ ജനത കൂടുതൽ സുരക്ഷിതമായിരിക്കുന്നു ഇപ്പോൾ എന്നും ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം ആ അവകാശവാദത്തിന് എത്രകാലം ആയുസുണ്ടാകുമെന്നത് സംശയത്തിലാണ്.
നിലവിലെ ധാരണപ്രകാരം ആണവായുധങ്ങൾ ഘട്ടംഘട്ടമായി ഉപേക്ഷിക്കാനാണ് ഉത്തരകൊറിയ തയ്യാറായിട്ടുള്ളത്. കരാർ പ്രകാരം, ആണവപോർമുനകൾ കൈവശം വെക്കാനും മിസൈലുകൾ സ്വന്തം ആവശ്യങ്ങൾക്ക് പരീക്ഷിക്കാനും ഉത്തരകൊറിയക്ക് അവകാശമുണ്ട്. അത് ഉപേക്ഷിക്കാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല. അതിനിടെ കരാറിെൻറ വിശദവിവരങ്ങൾ പുറത്തുവരാത്തതും ആശങ്കജനിപ്പിക്കുന്നുണ്ട്.
ഉച്ചകോടി വലിയൊരു ആണവ ദുരന്തത്തെ ഇല്ലാതാക്കിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു. തെൻറ രാജ്യത്തെ ജനതയെ ശോഭനഭാവിക്കായി കരുത്തുറ്റ തീരുമാനത്തിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിയ കിമ്മിന് ട്രംപ് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
ഒരിക്കലും നടക്കില്ലെന്ന് ലോകം പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ ചർച്ച യഥാർഥമാറ്റങ്ങൾ സാധ്യമാെണന്നാണ് തെളിയിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് യു.എസ്-ഉത്തര കൊറിയൻ രാഷ്ട്രത്തലവന്മാർ ഒന്നിച്ചിരുന്ന് ചർച്ച നടത്തുന്നത്. ആണവ ദുരന്തമെന്ന വൻ ദുരന്തത്തിൽനിന്ന് ലോകം ഒരു ചുവട് പിന്നോട്ടുവെച്ചിരിക്കുന്നു. ശത്രുത അവസാനിക്കുന്നതോടെ ഇരുരാജ്യങ്ങളും ബന്ദികളാക്കിയവർ സ്വതന്ത്രരാവുകയും സ്വന്തം കുടുംബത്തിനൊപ്പം ചേരുകയും ചെയ്യും. നന്ദി മിസ്റ്റ്ർ കിം, നമ്മുടെ ചർച്ച ചരിത്രമായിരിക്കുന്നു -ട്രംപ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.