വാഷിങ്ടൺ: അമേരിക്കയുടെ സുരക്ഷക്ക് ഉത്തര കൊറിയ അസാധാരണ ഭീഷണിയാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അതിനാൽ, ഉത്തര കൊറിയക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം ഒരു വർഷംകൂടി തുടരാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചരിത്രപരമായ ചർച്ചകൾക്ക് േലാകം സാക്ഷ്യംവഹിച്ചതിനു പിന്നാലെയാണ് ട്രംപിെൻറ മലക്കംമറിച്ചിൽ.
ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തിൽ രാജ്യസുരക്ഷക്കും സാമ്പത്തിക രംഗത്തിനും ഭീഷണിയാണെന്നും ഉപരോധം തുടരാൻ നിർദേശിച്ച് യു.എസ് കോൺഗ്രസിനയച്ച കത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. സിംഗപ്പൂരിൽ നടന്ന സമാധാന ഉച്ചകോടിക്കുശേഷം ഉത്തര കൊറിയ ആണവ ഭീഷണിയല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ജൂൺ 13 ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിക്കുശേഷം നടത്തിയ ട്വീറ്റിനു കടക വിരുദ്ധമായാണ് ട്രംപിെൻറ ഇപ്പോഴത്തെ നടപടി.
‘‘വലിയൊരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. ഞാൻ അധികാരമേറ്റ ദിവസത്തേക്കാൾ അമേരിക്കൻ ജനത കൂടുതൽ സുരക്ഷിതമായിരിക്കുന്നു. ഇനിയൊരിക്കലും ഉത്തരകൊറിയ ആണവ ഭീഷണിയാവില്ല’’^ഇതായിരുന്നു ട്രംപിെൻറ ട്വീറ്റ്. ട്രംപിെൻറ നടപടി മേഖലയിൽ ആശങ്ക പരത്തിയിട്ടുണ്ട്.
അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള കടുത്ത സാമ്പത്തിക നടപടികള്‍ തുടരും. ഉത്തര കൊറിയൻ നേതാക്കൾക്കോ ഭരണകക്ഷിക്കോ അമേരിക്കയിലുള്ള സ്വത്തുക്കൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള വിലക്കും ഇതിലുൾപ്പെടും. ട്രംപ് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെയും ആണവ പരീക്ഷണങ്ങളുടെയും പേരിൽ നിലവിലുള്ള ഉപരോധങ്ങൾക്കു പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.