ന്യൂയോർക്ക്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി സ്നേഹത്തിലായെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയിൽ നിന്ന് ലഭിച്ച കത്തുക്കൾ ഇതിന് ഇന്ധനം പകർന്നുവെന്നും ട്രംപ് പറഞ്ഞു. റിപ്ലബിക്കൻ പാർട്ടി അംഗങ്ങൾ പെങ്കടുത്ത പരിപാടിയിലായിരുന്നു ട്രംപിെൻറ പരാമർശം. അസാധാരണമായ കത്ത് കിമ്മിൽ നിന്ന് തനിക്ക് ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു.
നേരത്തെ യു.എന്നിലും കിമ്മിനെ ട്രംപ് പുകഴ്ത്തിയിരുന്നു. ഉത്തരകൊറിയൻ ഭരണാധികാരിയുമായുളള രണ്ടാം കൂടികാഴ്ചക്കുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ വീണ്ടും സൗഹൃദത്തിലാവുന്നതിെൻറ സൂചനകളാണ് ട്രംപിെൻറ പ്രസ്താവന നൽകുന്നത്.
നേരത്തെ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നങ്ങൾ യുദ്ധത്തിെൻറ വക്കിലെത്തിയിരുന്നു. ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ പരസ്യമായ വാക്പോരും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.