വാഷിങ്ടൺ: സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഉത്തര െകാറിയൻ ഏകാധിപതി കിം േജാങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചാൽ അതൊരു ബഹുമതിയായി താൻ കണക്കാക്കുമെന്നും ട്രംപ് പറഞ്ഞു.
കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന. അതേസമയം, ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തണമെങ്കിൽ ഉത്തരകൊറിയ നിരവധി നിബന്ധനങ്ങൾ പാലിക്കേണ്ടി വരുമെന്ന് വൈറ്റ്ഹൗസ് വക്താവ് സീൻ സ്പൈസർ വ്യക്തമാക്കി. കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിൽ സ്മാർട്ട് കുക്കി എന്നാണ് ഉന്നിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.