ലണ്ടൻ: യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും വടിയെടുത്ത് ട്വിറ്റർ. ട്രംപ് പങ്കുവെച്ച വിഡിയോ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്വിറ്റർ നീക്കം ചെയ്തു. വംശീയതയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് സ്വന്തം ടൈം ലൈനിൽ രണ്ടു കുട്ടികളുടെ വിഡിയോ ട്രംപ് പങ്കുവെച്ചത്.
അശുഭസൂചനയുള്ള സംഗീത അകമ്പടിയോടെയായിരുന്നു വിഡിയോയുടെ തുടക്കം. കറുത്ത വംശജനായ ഒരു കുട്ടി ഒാടിപ്പോകുന്നത് വിഡിയോയിൽ കാണാം. ഇതിന് താഴേ വംശീയതയിൽനിന്ന് രക്ഷപ്പെട്ടോടുന്ന കറുത്ത വംശജനായി ബാലൻ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇത് കുട്ടികളുടെ സൗഹൃദം കാണിക്കാനായി ഒരു വർഷം മുമ്പ് സി.എൻ.എൻ. ചെയ്ത വാർത്തയായിരുന്നു. ഇത് എഡിറ്റ് ചെയ്താണ് വ്യാജനെ നിർമിച്ചത്.
സി.എൻ.എന്നിെൻറതെന്ന രൂപത്തിലാണ് അടിക്കുറിപ്പും നൽകിയിരുന്നത്. ഇതിന് താഴേ ‘അമേരിക്കയല്ല, വ്യാജ വാർത്തകളാണ് പ്രശ്നക്കാർ’ എന്ന ടാഗ്ലൈനും ട്രംപ് നൽകിയിരുന്നു. സംഭവം വൈറലായതോടെ വിഡിയോ പരിശോധിച്ച ട്വിറ്റർ വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.