യുനൈറ്റഡ് േനഷൻസ്: യു.എൻ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ലൂയിസ് ലോറെസിനെതിരെ ലൈംഗികാരോപണവുമായി കീഴുദ്യോഗസ്ഥ. 2015ൽ ഒരു യോഗത്തിനിടെ ഹോട്ടൽ എലവേറ്ററിൽ ലൂയിസ് ലോറെസ് തന്നെ കയറിപ്പിടിച്ചുവെന്നും ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നും യു.എൻ എയിഡ്സ് നയ ഉപദേഷ്ടാവ് മാർട്ടിന ബ്രോസ്ട്രോം അമേരിക്കൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. സംഘടനക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായെടുത്തില്ലെന്നും ഇവർ പറയുന്നു.
നേരത്തെ, ഇവരുടെ ആരോപണത്തിെൻറ അടിസ്ഥാനത്തിൽ 14 മാസം നീണ്ട അന്വേഷണം നടത്തി ലൂയിസ് ലോറെസ് നിരപരാധിയാണെന്ന് യു.എൻ കണ്ടെത്തിയിരുന്നു. ലോറെസിനെതിരെ വേറെയും രണ്ട് സ്ത്രീകൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.