യുനൈറ്റഡ് നേഷൻസ്: ആഗോളതലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിെൻറ ഗൗരവ വശങ്ങളിലേക്ക് വിരൽചൂണ്ടി യു.എൻ റിപ്പോർട്ട്. സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ പകുതിയിലേറെ പേർക്കും അക്ഷരങ്ങൾ കൂട്ടിവായിക്കാനോ കണക്കുകൾ കൂട്ടാനോപോലും അറിയില്ലെന്ന് യുനെസ്കോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തുടനീളം 60.17 കോടി കുട്ടികളാണ് പഠിതാക്കളായിട്ടുള്ളത്. ഇതിൽ 38.7 കോടി പേർ പ്രൈമറി സ്കൂളുകളിലും 23 കോടി പേർ സെക്കൻഡറി സ്കൂളുകളിലുമാണ്. ഇൗ കുട്ടികളിൽ 56 ശതമാനം പേർക്കും വായിക്കാനോ ലളിതമായ കണക്കുകൾ ചെയ്യാനോ അറിയില്ല. പഠനം കഴിഞ്ഞ് ജോലിക്കു കയറുന്ന കൗമാരക്കാർക്കുപോലും അത്യാവശ്യം വേണ്ട വിദ്യാഭ്യാസമോ കഴിവുകളോ ഇല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിെൻറ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത് ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
മുകളിൽ ചൂണ്ടിക്കാട്ടിയ കണക്കുകളുടെ എണ്ണം പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കും. സബ് സഹാറൻ മേഖലകളിൽ ഇൗ പ്രായത്തിലുള്ള മൂന്നു കുട്ടികളിൽ ഒരാൾ എന്ന കണക്കിൽ വിദ്യാഭ്യാസം മുഴുമിപ്പിക്കാൻ കഴിയാത്തവരാണെന്ന് റിപ്പോർട്ട് പറയുന്നു. കൂടുതൽ െകാഴിഞ്ഞുപോകുന്നത് പെൺകുട്ടികളാണെന്നും ചേർത്തുവായിക്കാൻപോലുമാകാതെ ഏഴു കോടി പെൺകുട്ടികളുണ്ടെന്നും യുെനസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്റ്റാറ്റിസ്റ്റിക്സിെൻറ ഡയറക്ടർ സിൽവിയ മൊണ്ടോയ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.