വാഷിങ്ടൻ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ അധികാരത്തിലേറ്റാൻ റഷ്യ ഇടപെട്ടു എന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ വൈറ്റ് ഹൗസ് മുൻ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ സഹകരിക്കും. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
െതരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ നടന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ സ്പെഷൽ പ്രോസിക്യൂട്ടർ റോബർട്ട് മുള്ളറുമായി ഫ്ലിൻ സഹകരിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്തുവന്ന് മൂന്നാഴ്ചക്കകംതന്നെ വൈറ്റ് ഹൗസ് സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ഫ്ലിൻ രാജി വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.