ഇ​ന്ത്യ​യി​ൽ ആ​ക്ര​മ​ണം തു​ട​രാ​ൻ പാ​ക്​ തീ​വ്ര​വാ​ദ​സം​ഘം പ​ദ്ധ​തി​യി​ടു​ന്നെ​ന്ന്​​ യു.​എ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​​

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന പാ​കി​സ്​​താ​​ൻ ന​ട​പ​ടി​യെ കു​റ്റ​പ്പെ​ടു​ത്തി ​അ​മേ​രി​ക്ക. പാ​കി​സ്​​താ​നി​ലെ തീ​വ്ര​വാ​ദി​സം​ഘ​ങ്ങ​ൾ ഇ​ന്ത്യ​ക്കും യു.​എ​സി​നും അ​ഫ്​​ഗാ​നി​സ്​​താ​നും സ്​​ഥി​രം ഭീ​ഷ​ണി​യാ​ണെ​ന്നും അ​മേ​രി​ക്ക വ്യ​ക്​​ത​മാ​ക്കി. 

പാ​കി​സ്​​താ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ൾ അ​മേ​രി​ക്ക​ൻ താ​ൽ​​പ​ര്യ​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും​ ഇ​ന്ത്യ​യി​ലും അ​ഫ്​​ഗാ​നി​സ്​​താ​നി​ലും ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​ന്​ അ​വ​ർ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ടെ​ന്നും യു.​എ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ഡാ​നി​യേ​ൽ കോ​ട്ട്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ സെ​ന​റ്റ്​ ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.

പാ​കി​സ്​​താ​ൻ ആ​ണ​വാ​യു​ധ​ശേ​ഖ​രം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും സ​ഹാ​യി​ച്ചാ​ലും അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ 2018 വ​രെ സ്​​ഥി​തി വ​ള​രെ മോ​ശ​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക​സ്​​ഥി​തി മോ​ശ​മാ​യ​തും അ​ഫ്​​​ഗാ​​​​െൻറ ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​ണ്. 
താ​ലി​ബാ​നു​മാ​യി സ​മാ​ധാ​ന​ക്ക​രാ​റി​ൽ ഏ​ർ​പ്പെ​ടും​വ​രെ പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യം അ​ഫ്​​ഗാ​ന്​ ആ​വ​ശ്യ​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 

Tags:    
News Summary - us inteligence report on teror attack in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.