വാഷിങ്ടൺ: ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നുമായി തീരുമാനിച്ചിട്ടുള്ള ഉച്ചകോടി ഫലപ്രദമല്ലെങ്കിൽ പിന്മാറുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആണവ പരീക്ഷണങ്ങളിൽനിന്ന് ഉത്തര കൊറിയയെ പിന്തിരിപ്പിക്കുകയാണ് പ്രധാനമായും ചർച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി കിമ്മിനുമേൽ സമ്മർദം ചെലുത്തുമെന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ട്രംപും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം സി.െഎ.എ മേധാവി മൈക് പോംപിയോ കിമ്മുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വിവരം യു.എസ്പുറത്തുവിട്ടിരുന്നു. 2000ത്തിനുശേഷം ആദ്യമായാണ് യു.എസ്-ഉത്തര കൊറിയ ഉന്നതല കൂടിക്കാഴ്ച നടക്കുന്നത്. ട്രംപിെൻറയും കിമ്മിെൻറയും ചർച്ചക്കു മുന്നോടിയായി നടന്ന കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് യു.എസ് പ്രഖ്യാപിക്കുകയും ചെയ്തു. ജൂണിലാണ് ട്രംപ്-കിം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ചർച്ച വേദി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. പൂർണമായും ആണവപരീക്ഷണങ്ങൾ ഒഴിവാക്കാൻ ഉത്തര കൊറിയ സന്നദ്ധമാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചിരുന്നു.
ചർച്ച ഗുണകരമാവില്ലെന്നാണ് തോന്നുന്നതെങ്കിൽ പിന്തിരിയുമെന്നായിരുന്നു ട്രംപിെൻറ പ്രഖ്യാപനം. 2000ത്തിലാണ് ഇതിനുമുമ്പ് ഇരുരാജ്യങ്ങളിലെയും പ്രസിഡൻറുമാർ ഒന്നിച്ചത്. അന്ന് പ്രസിഡൻറായിരുന്ന ബിൽ ക്ലിൻറനും കിമ്മിെൻറ പിതാവ് കിം േജാങ് ഇലുമായിരുന്നു
ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.