ലോസ്ആഞ്ജലസ്: 13 കുട്ടികളെ വീട്ടുതടങ്കലിലാക്കി ക്രൂരമായി പീഡിപ്പിച്ച യു.എസ് ദ മ്പതികൾക്ക് ജീവപര്യന്തം തടവ്. ഡേവിഡ് അലൻ ടർപിൻ(57), ലൂയ്സ് അന്ന ടർപിൻ(50)എന്നിവര െയാണ് കോടതി ശിക്ഷിച്ചത്. 14 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 25 വർഷം കഴിഞ്ഞേ ദ മ്പതികൾക്ക് പരോൾ ലഭിക്കുകയുള്ളൂ.
മൂന്നു മുതൽ 30 വയസ്സുവരെയുള്ള സ്വന്തം മക്കളെ യാണ് ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരതക്ക് ഡേവിഡ് ടർപിനും അന്നയും കോടതിയിൽ മാപ്പുപറഞ്ഞു. പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്ന് രക്ഷപ്പെട്ടതോടെയാണ് ഇതെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടർന്ന് 2018 ജനുവരിയിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. പൊലീസ് വീട്ടിലെത്തുേമ്പാൾ കുട്ടികളിൽ പലരും കടുത്ത പോഷകാഹാരക്കുറവു മൂലം അവശരായിരുന്നു.
വികാരനിർഭര രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ‘ചില രാത്രികളിൽ സഹോദരങ്ങളെ ചങ്ങലക്കിട്ടതും ക്രൂരമായി അടിച്ചതും ഓർത്ത് ഞാൻ ഉറക്കത്തിൽനിന്ന് ഞെട്ടി എഴുന്നേൽക്കാറുണ്ട്. സംഭവിച്ചതെല്ലാം ദുഃസ്വപ്നമാണെന്ന് കരുതാനേ കഴിയൂ. അവർ ഞങ്ങളോട് ചെയ്ത എല്ലാ കാര്യങ്ങൾക്കും മാപ്പുനൽകാൻ തയാറാണ്’-കുട്ടികളിലൊരാൾ കോടതിയിൽ പറഞ്ഞു. ഒരുപക്ഷേ മാതാപിതാക്കൾ കുട്ടികളെ വളർത്തേണ്ട രീതിയിലായിരിക്കില്ല അവർ ഞങ്ങളെ നോക്കിയത്.
എന്നാൽ, എന്നെ ഇന്നു കാണുന്നതുപോലെ രൂപപ്പെടുത്തിയത് അവരാണ്, അതിൽ സന്തോഷിക്കുന്നു’ മറ്റൊരു കുട്ടിയുടെ വാക്കുകൾ. കേസിൽ നാലു കുട്ടികളാണ് കോടതിയിൽ സാക്ഷിമൊഴികൾ നൽകിയത്.
വിദ്വേഷം പുറത്തുകാണിക്കാനും ചില കുട്ടികൾ മടിച്ചില്ല. മാതാപിതാക്കൾ എെൻറ ജീവിതം തട്ടിയെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ ഞാനതു തിരികെ പിടിച്ചു. ഞാൻ സ്വതന്ത്രയാണ്, ജീവിതം ആസ്വദിക്കുന്നു എന്നായിരുന്നു ഒരു മകൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.