സ്​​മാ​ർ​ട്ട്​​ഫോ​ൺ ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രി​ൽ പെ​രു​മാ​റ്റ​വൈ​ക​ല്യ​മു​ണ്ടാ​ക്കു​െ​മ​ന്ന്​

ന്യൂ​യോ​ർ​ക്​: കൗ​മാ​ര​ക്കാ​രാ​യ മ​ക്ക​ൾ​ക്ക്​ സ്​​മാ​ർ​ട്ട്​​ഫോ​ൺ ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്. അ​മി​ത​മാ​യ സ്​​മാ​ർ​ട്ട്​​ഫോ​ൺ ഉ​പ​യോ​ഗം ഇ​വ​രി​ൽ ശ്ര​ദ്ധ​ക്കു​റ​വി​നും വ്യ​ഗ്ര​ത​ക്കും​ (എ.​ഡി.​എ​ച്ച്.​ഡി) കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം പ​റ​യു​ന്ന​ത്. കൗ​മാ​ര​ക്കാ​ർ​ക്ക്​ സ്​​മാ​ർ​ട്ട്​​ഫോ​ൺ ഉ​പ​കാ​ര​ത്തെ​ക്കാ​ളേ​റെ ​േദാ​ഷ​മാ​ണ്​ ചെ​യ്യു​ക​യെ​ന്ന്​ പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശ്ര​ദ്ധ​ക്കു​റ​വ്, വ്യ​ഗ്ര​ത, അ​ക്ഷ​മ എ​ന്നി​വ​യാ​ണ്​ മാ​ന​സി​ക​വൈ​ക​ല്യ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന എ.​ഡി.​എ​ച്ച്.​ഡി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, വി​ഡി​യോ, ടെ​ക്​​സ്​​റ്റ്​ മെ​സേ​ജു​ക​ൾ, മ്യൂ​സി​ക്​ ഡൗ​ൺ​ലോ​ഡു​ക​ൾ, ഒാ​ൺ​ലൈ​ൻ ചാ​റ്റ്​​റൂ​മു​ക​ൾ തു​ട​ങ്ങി ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​തു​ത​ല​ത്തി​ലു​മു​ള്ള അ​മി​ത​മാ​യ ഇ​ട​പ​ഴ​ക്കം വൈ​ക​ല്യ​മു​ണ്ടാ​ക്കു​മെ​ന്ന്​ സൗ​ത്​ കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ആ​ദം ലെ​വ​ന്താ​ൽ പ​റ​ഞ്ഞു.2,587 കൗ​മാ​ര​ക്കാ​രി​ൽ ര​ണ്ടു വ​ർ​ഷം നീ​ണ്ട പ​ഠ​ന​മാ​ണ്​ ക​ണ്ടെ​ത്ത​ലി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്.

Tags:    
News Summary - Use of smartphone leads to behaviour problems to teenagers-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.