വാഷിങ്ടൺ: യു.എസ് പ്രസിഡൻറിെൻറ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്തു. മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്തത് വലിയ വാർത്തയായിരുന്നു. എന്നാൽ ഫോളോ ചെയ് ത് മൂന്ന് ആഴ്ചകൾക്കകമാണ് മോദിയെ വൈറ്റ്ഹൗസ് അൺഫോളോ ചെയ്തത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കൂടാതെ സ്വകാര്യ അക്കൗണ്ടും വൈറ്റ്ഹൗസ് ഫോളോ ചെയ്തിരുന്നു. മോദിക്കു പിന്നാലെ ഇന്ത്യയിലെ യു.എസ് എംബസി, യു.എസിലെ ഇന്ത്യൻ എംബസി, രാഷ്ട്രപതിയുടെ ഔദ്യോഗിക പേജ് എന്നിവയും വൈറ്റ്ഹൗസ് ഫോളോ ചെയ്തിരുന്നു. അതെല്ലാം ഇപ്പോൾ അൺഫോളോ ചെയ്തിരിക്കയാണ്.
കോവിഡ് ചികിത്സക്ക് മരുന്നു നൽകണമെന്ന യു.എസിെൻറ ആവശ്യം ഇന്ത്യ പരിഗണിച്ചതിനു പിന്നാലെയാണ് വൈറ്റ്ഹൗസ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യാൻ തുടങ്ങിയത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള സൗഹൃദത്തിെൻറ അടയാളമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
അപൂർവമായേ വൈറ്റ്ഹൗസ് മറ്റ് രാജ്യങ്ങളിലെ നേതാക്കളെ ഫോളോ ചെയ്യാറുള്ളൂ. ഇപ്പോൾ വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ൽനിന്ന് 13 ആയി കുറഞ്ഞു. അഞ്ചുലക്ഷം ഫോളോവേഴ്സാണ് ൈവറ്റ്ഹൗസ് ട്വിറ്റർ അക്കൗണ്ടിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.