വാഷിങ്ടണ്‍: വടക്കുകിഴക്കന്‍ യു.എസില്‍ അതിശൈത്യത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി. കാറ്റിലും മഞ്ഞിലും പെട്ട് ഒട്ടേറെ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ആളുകള്‍ പലയിടത്തായി കുടുങ്ങിപ്പോവുകയും ചെയ്തു. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു.
3,700ലധികം വിമാന സര്‍വിസുകളാണ് റദ്ദാക്കിയത്. നൂറുകണക്കിന് വിമാനങ്ങള്‍ വൈകിയാണത്തെിയത്. കടുത്ത ശൈത്യം അനുഭവപ്പെട്ട ന്യൂയോര്‍ക്കില്‍ 17 ഡിഗ്രി സെല്‍ഷ്യസും ഫിലാഡെല്‍ഫിയയില്‍ 19 ഡിഗ്രി സെല്‍ഷ്യസും ബോസ്റ്റണില്‍ 11 ഡിഗ്രി സെല്‍ഷ്യസുമാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം ലഭിച്ച പ്രദേശങ്ങളില്‍ 40 മില്യണ്‍ ജനങ്ങള്‍ കുടുങ്ങിക്കിടന്നു. ഹൈനാസ്, മസാച്യൂസെറ്റ്സ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 113 കി.മീ വേഗതയിലാണ് കാറ്റു വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.