വാഷിങ്ടൺ: നിരവധി തവണ കീഴ്കോടതികൾ റദ്ദാക്കിയ യാത്രവിലക്ക് പ്രഖ്യാപനത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അന്തിമജയം. ആറു മുസ്ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്കേർപ്പെടുത്തിയ ട്രംപിെൻറ നടപടി സുപ്രീംകോടതി ശരിവെച്ചു.
ഇതോടെ യാത്രവിലക്ക് റദ്ദാക്കിയ കീഴ്കോടതി നടപടിയെ ചോദ്യം ചെയ്ത് ഹരജി നൽകാൻ ട്രംപിന് കഴിയും. വിവേനത്തിനെതിരെ പ്രവർത്തിച്ച അഭിഭാഷകർക്ക് കനത്ത തിരിച്ചടിയാണ്സുപ്രീംകോടതി വിധി.
ദേശീയ സുരക്ഷക്ക് ഭീഷണിയായതിനാലാണ് യാത്രവിലക്ക് കൊണ്ടുവന്നതെന്ന ട്രംപിെൻറ വാദം സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ചിലെ നാലു ജഡ്ജിമാരും അംഗീകരിക്കുകയായിരുന്നു.
സിറിയ, ഇറാൻ, ലിബിയ, യമൻ, സൊമാലിയ,സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ട്രംപ് യാത്രവിലക്ക് പ്രഖ്യാപിച്ചത്. ഭിന്നിപ്പിക്കുന്ന തീരുമാനമാണിതെന്നാരോപിച്ച് ആഗോളതലത്തിൽ ട്രംപിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. 2017 ജനുവരിയിൽ അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച ഉത്തരവ് മൂന്നുതവണ പരിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.