താലിബാൻ സർക്കാറിന്​ ധനസഹായമില്ലെന്ന്​ ​െഎ.എം.എഫ്​; അഫ്​ഗാനിലേക്ക്​ ആയുധക്കച്ചവടം വിലക്കി അമേരിക്ക

വാഷിങ്​ടൺ: അഫ്ഗാനിസ്​താനിലെ പുതിയ താലിബാൻ സർക്കാറിന് വായ്​പ ഉൾപ്പെടെയുള്ള ഒരു സാമ്പത്തിക സഹായവും നൽകില്ലെന്ന്​ അന്താരാഷ്​ട്ര നാണയനിധി (ഐ.എം.എഫ്)​. അഫ്​ഗാനിലെ നിലവിലെ സർക്കാറിനെ കുറിച്ച്​ രാജ്യാന്തര സമൂഹത്തിന്​ വേണ്ടത്ര വ്യക്തതയില്ല. അതിനാൽതന്നെ സാമ്പത്തിക സഹകരണം സാധ്യമല്ലെന്നും ഐ.എം.എഫ്​ അറിയിച്ചു.

അതേസമയം, താലിബാൻ അധികാരം കൈയടക്കിയതിനെത്തുടർന്ന്​ അഫ്​ഗാൻ സർക്കാറിനുള്ള ആയുധക്കച്ചവടം നിർത്തി അമേരിക്കൻ സർക്കാർ​. അഫ്​ഗാനിലേക്കുള്ള ആയുധ വ്യാപാരം നിർത്തിവെക്കണമെന്നാവശ്യ​െപ്പട്ട്​ യു.എസ്​ സൈനികവകുപ്പ്​ പ്രതിരോധ കരാറുകാർക്ക്​ നോട്ടീസ്​ അയച്ചു. നിലവിലുള്ള ആയുധകരാറുകൾ സൂക്ഷ്​മ പരിശോധനക്ക്​ വിധേയമാക്കണമെന്നും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - AMF denies funding for Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.