കോവിഡിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി

ലണ്ടൻ: കോവിഡിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയത്. യു.എസിന് പിന്നാലെ യു.കെയിലും വ​കഭേദം പടരുന്നുവെന്നാണ് റിപ്പോർട്ട്.

യു.കെയിൽ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 3.3 ശതമാനം പുതിയ വകഭേദമാണ്. യു.എസിൽ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതിന്റെ അളവ് ഒമ്പത് ശതമാനമാണ്. ഇതിന് പുറമേ മറ്റ് ചില രാജ്യങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡിന്റെ ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് 2022 ജനുവരിയിലാണ്. തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വകഭേദം സ്ഥിരീകരിച്ചിരുന്നു. അതേസമയം BA.4.6 എന്ന വകഭേദം ആദ്യമായി എവിടെയാണ് കണ്ടെത്തിയതെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.

നേരത്തെ ഒമിക്രോൺ വകഭേദം രോഗികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നതിന്റെ തോത് കുറവാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ ഒമിക്രോണിന് തീവ്രത കുറവായിരുന്നു.

Tags:    
News Summary - Another Covid Variant Is Now Spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.