കർദിനാളെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത; ജനാഭിമുഖ കുർബാന തുടരും

കൊച്ചി: കുർബാന വിവാദത്തിൽ കർദിനാൾ ജോർജ്​ ആലഞ്ചേരിയെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത. ജനാഭിമുഖ കുർബാന തുടരുമെന്ന്​ രൂപത അറിയിച്ചു. പുതിയ രീതി നിലവിൽ നടപ്പാക്കാനാവില്ലെന്ന്​ ആർച്ച്​ ബിഷപ്പ്​ ആന്‍റണി കരിയൽ അറിയിച്ചു. വത്തിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതക്ക്​ ഇക്കാര്യത്തിൽ ഇളവ്​ നൽകിയിട്ടുണ്ടെന്നും ആന്‍റണി കരിയൽ അവകാശപ്പെട്ടു. നേരത്തെ പുതിയ കുർബാന സമ്പ്രദായം നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജോർജ്​ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കത്തയച്ചിരുന്നു.

പുതിയ കുർബാന സ​മ്പ്രദായം അടിച്ചേൽപ്പിച്ചാൽ സംഘർഷത്തിന്​ സാധ്യതയുണ്ട്​. കനോൻ നിയമപ്രകാരമുള്ള ഇളവ്​ നിലനിൽക്കുന്നതിനാൽ പഴയ രീതി തുടരും. ക്രിസ്മസ്​ കുർബാനകൾ പുതിയ രീതിയിൽ നടപ്പാക്കണമെന്ന്​ കർദിനാൾ ജോർജ്​ ആലഞ്ചേരി കർശന നിർദേശം നൽകിയിരുന്നു.

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര‍ദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി സര്‍ക്കുലറിക്കിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാർക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പാക്കുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

നിലവില്‍ ഏകീകൃത കൂര്‍ബാന അർപ്പിക്കുന്നതില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം-അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുർബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്

Tags:    
News Summary - Archdiocese of Ernakulam-Angamaly rejects Cardinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.