ഇസ്ലാമാബാദ്: പാക് ആണവ ബോംബിെൻറ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ അബ്ദുൽ ഖദീർ ഖാൻ(എ.ക്യു. ഖാൻ) അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
1936ൽ ഭോപാലിൽ ജനിച്ച ഖാൻ വിഭജനാനന്തരം 1952ൽ പാകിസ്താനിലെത്തി. ജർമനി, നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളിൽ മെറ്റീരിയൽസ് ടെക്നോളജി, മെറ്റലർജി എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തി. 1972ൽ മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്.ഡി നേടി.
ഖാെൻറ നിര്യാണത്തിൽ പാക് പ്രസിഡൻറ് ആരിഫ് ആൽവിയും പ്രധാനമന്ത്രി ഇംറാൻ ഖാനും പ്രതിരോധമന്ത്രി പർവേശ് ഖട്ടക്കും അനുശോചിച്ചു. ഇറാൻ, ലിബിയ, ഉത്തരകൊറിയ രാജ്യങ്ങൾക്ക്ആണവരഹസ്യങ്ങൾ ചോർത്തി വിൽപന നടത്തിയെന്ന ആരോപണത്തിൽ 2004ൽ ഖാനെ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് ദേശീയ ടെലിവിഷനിൽ കുറ്റം ഏറ്റുപറഞ്ഞേതാടെ അന്നത്തെ പ്രസിഡൻറ് പർവേശ് മുശർറഫ് മാപ്പുനൽകി.
കോടതിവിധിയും അനുകൂലമായതോടെ 2009ൽ വീട്ടുതടങ്കലിൽനിന്ന് മോചിതനായി. മറ്റു രാജ്യങ്ങൾക്ക് ആണവായുധ സാങ്കേതികവിദ്യ കൈമാറിയതിൽ ഖാെൻറ പങ്ക് തെളിയിക്കുന്ന രേഖകൾ യു.എസ് പാകിസ്താന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.