ധാക്ക: മതപഠനശാലയിലെ അധ്യാപകനെതിരെ ലൈംഗികപീഡനത്തിന് കേസു കൊടുത്ത 19കാരിയെ തീക ൊളുത്തി കൊന്ന സംഭവത്തിൽ 16 പേർക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. സ്ത്രീകൾക ്കും കുട്ടികൾക്കുമായുള്ള പ്രത്യേക ട്രൈബ്യൂണലിേൻറതാണ് വിധി. ആറുമാസം മുമ്പാണ് കേ സിനാസ്പദ സംഭവം. അധ്യാപകനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട സഹപാഠികളാണ് നുസ്റത്ത് ജഹാൻ റാഫിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
കഴിഞ്ഞ ഏപ്രിലിലാണ് നുസ്റത്ത് മരിച്ചത്. സംഭവം വിവാദമായതോടെ പ്രധാനമന്ത്രി ശൈഖ് ഹസീന കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സൊണാഗാസി ഇസ്ലാമിക് സീനിയർ ഫാസിൽ മദ്സറ പ്രിൻസിപ്പൽ സിറാജുദ്ദൗളക്കെതിെരയാണ് പെൺകുട്ടി കേസ് നൽകിയത്. ഇയാളുൾപ്പെടെ 16പേരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന അധ്യാപകെൻറ വാദം കോടതി പരിഗണിച്ചില്ല.
12 വിദ്യാർഥികൾ കുറ്റം ഏറ്റുപറഞ്ഞിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയവെ പെൺകുട്ടി സഹോദരന് നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. ഇതു സഹോദരൻ റെക്കോഡ് ചെയ്യുകയായിരുന്നു. ഓഫിസ് മുറിയിലേക്ക് വിളിച്ചുവരുത്തി സിറാജുദ്ദൗള മോശമായി ശരീരത്തിൽ സ്പർശിെച്ചന്നാണ് പെൺകുട്ടി കോടതിയിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ശിക്ഷ അനുഭവിക്കവെയാണ് നുസ്റത്തിനെ വധിക്കാൻ മറ്റു കുട്ടികൾക്ക് നിർദേശം നൽകിയത്. സ്കൂളിെൻറ ഏറ്റവും മുകളിലത്തെ നിലയിലേക്ക് വിളിച്ചുവരുത്തിയാണ് സഹപാഠികൾ നുസ്റത്തിെൻറ കൈകാലുകൾ ബന്ധിച്ച് ശരീരത്തിൽ പെട്രോളൊഴിച്ചു തീകൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.