ന്യൂയോർക്: ട്രംപ് ഭരണകൂടനയങ്ങളെ ശക്തമായി വിമർശിച്ച് യു.എസ് മുൻ പ്രസിഡൻറുമാരായ േജാർജ് ബുഷും ബറാക് ഒബാമയും. വ്യത്യസ്ത വേദികളിൽ സംസാരിക്കവെയാണ് ഇരുവരും പേര് പരാമർശിക്കാതെ ട്രംപിനെ വിമർശിച്ചത്. ഭിന്നിപ്പിെൻറയും ഭയത്തിെൻറയും രാഷ്ട്രീയം തള്ളിക്കളയണമെന്ന് ഒബാമ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തു. ഏതുതരം ആശയ ഭ്രാന്തും വെളുത്ത വർഗ മേധാവിത്വ വാദവും അമേരിക്കൻ വിശ്വാസത്തിനെതിരായ ഗുരുതര നിന്ദയാെണന്ന് ബുഷ് പറഞ്ഞു.അേമരിക്കൻ കീഴ്വഴക്കം അനുസരിച്ച് പ്രസിഡൻറിന് തെൻറ മുൻഗാമികളിൽനിന്ന് കാര്യമായ വിമർശം ഏൽക്കേണ്ടി വരാറില്ല. വ്യത്യസ്ത ചേരിയിലായിരുന്നിട്ടുപോലും ഒബാമ ഭരണത്തിലിരുന്ന എട്ടു വർഷം ബുഷ് കാര്യമായ വിമർശനം നടത്തിയിരുന്നില്ല.
തെൻറ മുൻഗാമിയോടുള്ള ട്രംപിെൻറ നിലപാടും വ്യത്യസ്മായിരുന്നില്ല. രാജ്യത്ത് ഏറെ പിന്തുണ കിട്ടിയ ‘ഒബാമ കെയർ’ ആേരാഗ്യ പദ്ധതി, പാരിസ് പരിസ്ഥിതി ഉടമ്പടി, ഇറാൻ ആണവ കരാർ തുടങ്ങിയവയോടുള്ള ട്രംപിെൻറ നിഷേധാത്മക നിലപാട് ഏറെ വിമർശനമേറ്റു വാങ്ങി. മുസ്ലിം കുടിയേറ്റക്കാർക്കും സന്ദർശകർക്കുമെതിരെ കടുത്ത നിയന്ത്രണങ്ങളേർെപ്പടുത്തിയതും വിവാദമായിരുന്നു. ‘‘ഞങ്ങൾ ഭിന്നിപ്പിെൻറ രാഷ്ട്രീയം തള്ളിക്കളയുന്നെന്ന്, ഭയത്തിെൻറ രാഷ്ട്രീയം തള്ളിക്കളയുന്നെന്ന് അമേരിക്കൻ ജനത ലോകത്തോട് പറയണം,
’’ ഗവർണർ തെരഞ്ഞെടുപ്പ് നടക്കുന്ന ന്യൂ ജഴ്സിയിൽ െഡമോക്രാറ്റിക് സ്ഥാനാർഥിയുടെ പ്രചാരണത്തിനെത്തിയ ഒബാമ പറഞ്ഞു. നൂറ്റാണ്ടുകൾക്കുമുമ്പ് നിരവധി തവണ നാം കണ്ട ഭിന്നിപ്പിെൻറ ആ പഴയ രാഷ്ട്രീയം നമുക്ക് കൊണ്ടുനടക്കാനാവില്ല -അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടെയാണ് ബുഷ് ട്രംപ് നിലപാടുകളെ പരോക്ഷമായി വിമർശിച്ചത്.ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികൾ അമേരിക്കൻ ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാണെന്ന് ബുഷ് അഭിപ്രായെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.