യുനൈറ്റഡ് നേഷന്‍സ്: കശ്മീര്‍പ്രശ്നം പാകിസ്താന്‍ വീണ്ടും ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. ഇത് പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയം നടപ്പാക്കണമെന്ന് പാക് അംബാസഡര്‍ മലീഹ ലോദി യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മീരികളുടെ അവകാശം വകവെച്ചുകൊടുക്കണം. ദക്ഷിണേഷ്യയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ അതുമാത്രമാണ് പോംവഴി. കശ്മീരികളുടെ അവകാശസമരത്തെ ഭീകരതയുടെ മുദ്രചാര്‍ത്തി അടിച്ചൊതുക്കരുത് -അവര്‍ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ ഹിതപരിശോധനയിലൂടെ ജമ്മു-കശ്മീരിന്‍െറ ഭാഗധേയം തീരുമാനിക്കണമെന്നാണ് സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയം നിര്‍ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.