യുനൈറ്റഡ് നേഷന്‍സ്: ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ വിമര്‍ശിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ രംഗത്ത്. 15 അംഗങ്ങളും ഒപ്പിട്ട പ്രസ്താവന, പരീക്ഷണം ആണവായുധ നിര്‍മാണത്തിന് ആക്കംകൂട്ടുന്നതും ഭീതി വളര്‍ത്തുന്നതുമാണെന്ന് വിമര്‍ശിച്ചു. എല്ലാ തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുമുള്ള നിരോധത്തിന്‍െറ കടുത്ത ലംഘനമായാണ് ആഗസ്റ്റ്, ജൂലൈ മാസങ്ങളിലായി ഉത്തര കൊറിയ നടത്തിയ വിക്ഷേപണത്തെ യു.എന്‍ വിലയിരുത്തുന്നത്. യു.എസും ദക്ഷിണ കൊറിയയും സൈനികാഭ്യാസം തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ഉത്തര കൊറിയ മിസൈല്‍ വിക്ഷേപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.