ഉത്തര കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് യു.എസും ചൈനയും

ബെയ്ജിങ്: ലോകരാജ്യങ്ങളുടെ വിലക്കവഗണിച്ച് ആണവപരീക്ഷണം നടത്തിയതിനുപിന്നാലെ ദീര്‍ഘദൂര മിസൈലും വിക്ഷേപിച്ച ഉത്തര കൊറിയക്കെതിരെ കടുത്ത ഉപരോധങ്ങള്‍ വേണമെന്ന് ചൈന. ഉത്തര കൊറിയയുടെ സഖ്യത്തിലുള്ള ചൈന ആദ്യമായാണ് ഈ വിഷയത്തില്‍ പരസ്യമായി രംഗത്തുവരുന്നത്. ഉപരോധം ശക്തമാക്കണമെന്നാവശ്യപ്പെട്ട് യു.എസും ചൈനയും സംയുക്തമായി യു.എന്നില്‍ പ്രമേയം അവതരിപ്പിക്കും.

പ്രമേയം പാസാക്കുന്നതിന് യു.എസിനൊപ്പം ചേര്‍ന്നത് അയല്‍രാജ്യത്തോടുള്ള സമീപനത്തില്‍ മാറ്റംവന്നൂവെന്നതിന്‍െറ വ്യക്തമായ സൂചനയാണ്. ഏതു തരത്തിലുള്ള ആണവപരീക്ഷണവും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണവും എതിര്‍ക്കുമെന്നും ഇത്തരം നടപടികള്‍ തടയാന്‍ പ്രമേയം കൊണ്ടുവരുന്നതിലൂടെ കഴിയുമെന്നും ചൈനീസ് അംബാസഡര്‍ ലിയു ജീയി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.