കാഠ്മണ്ഡു: വിദേശ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നേപ്പാളില്‍നിന്ന് സ്ത്രീകളെ സിറിയയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. അവരെ നിര്‍ബന്ധിച്ച് വീട്ടുജോലി ചെയ്യിക്കുകയാണെന്നും ആരോപണമുണ്ട്. മണിക്കൂറോളം വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്ന ഇവര്‍ക്ക് മതിയായ വേതനമോ ഭക്ഷണമോ നല്‍കുന്നില്ല. ആഭ്യന്തരയുദ്ധം ഭയന്ന് ലക്ഷക്കണക്കിന് പേര്‍ രാജ്യത്തുനിന്ന് പലായനം ചെയ്യുമ്പോഴാണ് നൂറുകണക്കിന് നേപ്പാളി സ്ത്രീകള്‍ ദുരിതം പേറുന്നത്. പലര്‍ക്കും യുദ്ധഭൂമിയിലാണ് എത്തിയതെന്ന് അറിവില്ല. ‘സിറിയയെക്കുറിച്ച ്എനിക്ക് ഒന്നുമറിയില്ലായിരുന്നു. ഇവിടെ യുദ്ധം നടക്കുന്നതായി ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ഏജന്‍റ് പറഞ്ഞത് അമേരിക്ക പോലൊരു രാജ്യമാണിതെന്നാണ്’ -25കാരിയായ ഗിയാനു രശ്മി മഗാര്‍ പറയുന്നു. ദുബൈയില്‍ ജോലി നല്‍കാമെന്ന് പ്രലോഭിച്ചാണ് ഇവരെ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോള്‍ ഡമസ്കസില്‍ വീട്ടുജോലി ചെയ്യുകയാണ്. നാട്ടിലേക്ക് തിരികെ വിടണമെന്ന് കരഞ്ഞപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് 6000 ഡോളര്‍ തന്നിട്ടുണ്ടെന്നും അത് മടക്കി നല്‍കാതെ ഇവിടം വിട്ടുപോകാന്‍ കഴിയില്ളെന്നുമാണ് ഏജന്‍റ് പറയുന്നത്. നേപ്പാളില്‍നിന്നു വീട്ടുജോലിക്കായി സ്ത്രീകളെ കടത്തുന്നത് വര്‍ധിച്ചുവരികയാണെന്ന് നേപ്പാള്‍ നയതന്ത്ര പ്രതിനിധി വെളിപ്പെടുത്തി. ഡമസ്കസിലേക്ക് സ്ത്രീകളുടെ ഒഴുക്കാണ്. കഴിഞ്ഞ വര്‍ഷം 300 നേപ്പാളി സ്ത്രീകളെയാണ് സിറിയയിലേക്ക് കടത്തിയതെന്നും അത് 600 ആയി വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ സ്ത്രീകളെ സംഘടിപ്പിക്കാന്‍ ഏജന്‍റുമാര്‍ക്ക് ഒട്ടും പ്രയാസമില്ല. ദുബൈയിലേക്ക് സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് സ്ത്രീകള്‍ വലയില്‍ വീഴുന്നത്. സിറിയയിലത്തെുമ്പോഴാണ് അവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളി സ്ത്രീകളെ മറ്റു രാജ്യങ്ങളിലേക്കും കടത്തുന്നുണ്ട്. ഇറാഖിലെ കുര്‍ദിസ്താനില്‍ 3000 ത്തോളം നേപ്പാളി സ്ത്രീകള്‍ ജോലിചെയ്യുന്നുണ്ടെന്ന് പാകിസ്താനിലെ നേപ്പാള്‍ എംബസി അധികൃതര്‍ പറഞ്ഞു. ‘ഡമസ്കസിലെ വീട്ടിലത്തെിയപ്പോള്‍ ലോകം ഒരു മുറിക്കുള്ളില്‍ ചുരുങ്ങിപ്പോയതു പോലെയാണ് എനിക്ക് തോന്നിയത്. പണിയെടുക്കുക, ഉറങ്ങുക. ഇതുമാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഏഴുമാസത്തോളം ആ വീട്ടല്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിഞ്ഞില്ല’ -മഗാര്‍ തുടരുന്നു. എന്തൊക്കെയോ പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ടപ്പോള്‍ അതെന്താണെന്ന് വീട്ടുകാരോട് ചോദിച്ചപ്പോള്‍ സൈനികര്‍ പരിശീലനം നടത്തുകയാണെന്ന്. ആ വീട്ടിലെ വൈഫൈ സൗകര്യം ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ പരതിനോക്കിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. അവിടെനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതും ഇന്‍റര്‍നെറ്റു തന്നെ. ഫേസ്ബുക് വഴി നേപ്പാള്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. 17 മാസത്തിനു ശേഷം മഗര്‍ നേപ്പാളില്‍ തിരിച്ചത്തെി. ഈ കാലത്തിനിടെ ആറുതവണ മാത്രമാണ് അവര്‍ക്ക് വേതനം കിട്ടിയത്. പ്രതിമാസം 160 ഡോളര്‍ വെച്ചായിരുന്നു ശമ്പളം. ചില രാത്രികളില്‍ ഉറക്കം ഞെട്ടിയുണരുമ്പോള്‍ താനിപ്പോഴും സിറിയയിലാണെന്ന് തോന്നും. അവിടെ ജോലിചെയ്തിരുന്ന കാലങ്ങള്‍ ജീവിതത്തില്‍നിന്നു പറിച്ചെറിയാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.