ഇറാന്‍െറ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി: യു.എസ് ഉപരോധത്തിന്

വാഷിങ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമേല്‍ സാമ്പത്തിക ഉപരോധം ദീര്‍ഘിപ്പിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഉപരോധം തുടരാനുള്ള തീരുമാനത്തെ തുടര്‍ന്ന് ബില്ല് വീണ്ടും യു.എസ്. ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റിന് മുന്നിലത്തെിയിരിക്കുകയാണ്. എന്നാല്‍, എന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഇറാന്‍, യു.എ.ഇ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ക്കെതിരെയാണ് ഉപരോധം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാലിസ്റ്റിക് പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ചാണ് നീക്കം.
ലോകശക്തികളുമായി ഇറാന്‍ ആണവ കരാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്ക പുതിയ ഭീഷണിയുമായി രംഗത്തത്തെിയതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ കമ്പനികളുമായി ബന്ധപ്പെടുന്നതില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വിലക്കുണ്ടാകും. അമേരിക്കയുടെ പുതിയ നീക്കത്തിനെതിരെ വ്യാഴാഴ്ച ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ശക്തമായി രംഗത്തത്തെിയിരുന്നു. ശത്രുതാപരമായ നിയമപരമല്ലാത്ത ഇടപെടല്‍ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.