ഡമാസ്കസ്: സിറിയന്‍ സേന വിമതരില്‍ നിന്ന് തന്ത്ര പ്രധാന നഗരം പിടിച്ചെടുത്തു. ആഴ്ച്ചകള്‍ നീണ്ട പോരാട്ടത്തിലൂടെ ദെരാ പ്രവിശ്യയിലെ ശൈഖ് മാസ്കിന്‍ പ്രദേശമാണ് സിറിയന്‍ സേന പിടിച്ചെടുത്തിരിക്കുന്നത്. 2011 ല്‍ ഗവണ്‍മെന്‍റിനെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ സിറിയന്‍ ഗവണ്‍മെന്‍റും വിമത സേനയും തമ്മില്‍ രൂക്ഷമായ സായുധ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇരു വിഭാഗത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമുള്ള നഗരമാണിത്.
പ്രദേശത്തിന്‍റെ നിയന്ത്രണം നഷടപ്പെട്ടതോടെ കിഴക്കന്‍ ദെരായും പടിഞ്ഞാറന്‍ ദെരായൂം തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടയുടെ തലവന്‍ റാമി അബ്ദു റഹ്മാന്‍ പറഞ്ഞു. ലബനാനിലെ ശിയാ അനുകൂല ഗ്രൂപ്പായ ഹിസ്ബുല്ലയുടെയും റഷ്യന്‍ വ്യോമ സേനയുടെയും പിന്തുണയോടെയാണ് സിറിയന്‍ പട്ടാളം നഗരം പിടിച്ചെടുത്തത്. നുസ്റ ഫ്രണ്ട്, ഇസ്ലാമിക് സഖ്യം, പാശ്ചാത്യ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മി എന്നീ സംഘങ്ങളാണ് വിമത ചേരിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.