പ്യോങ്യാങ്: മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ചെറു ആണവായുധങ്ങള്‍ വികസിപ്പിച്ചതായി ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാധ്യമങ്ങള്‍ ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇതാദ്യമായാണ് കിം ജോങ് ഉന്‍ സ്ഥിരീകരിക്കുന്നത്.
കൂടുതല്‍ പ്രഹരശേഷിയുള്ള അണുവായുധങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ആണവയുദ്ധം തടയുകയാണ് ലക്ഷ്യമെന്ന്
കിം ജോങ് ഉന്‍ പറഞ്ഞു. നാലാം തവണയും ആണവപരീക്ഷണം നടത്തിയതിന്‍െറ പേരില്‍ ഐക്യരാഷ്ട്ര സഭ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ആയുധപദ്ധതിയില്‍ പങ്കുള്ളതായി കരുതുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ പെടുത്തി അയല്‍രാജ്യമായ ദക്ഷിണകൊറിയയും പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു.എന്നാല്‍, പുതിയ അണുവായുധം വികസിപ്പിച്ചെന്ന അവകാശവാദം യാഥാര്‍ഥ്യമാവാന്‍ വഴിയില്ളെന്ന് നിരീക്ഷകര്‍ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.