കിങ് ജോങ് ഉന്നിന്‍െറ മാതൃസഹോദരി 20 വര്‍ഷമായി അമേരിക്കയില്‍

ന്യൂയോര്‍ക്ക്: കോ യോങ് സുക്എന്നാണ് അവരുടെ പേര്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഇവര്‍ ഇന്നലെവരെ ഒരു കൊറിയന്‍ കുടിയേറ്റക്കാരി മാത്രമായിരുന്നു. കഴിഞ്ഞ ദിവസമാണ് അവര്‍ ആരാണെന്നും ചരിത്രമെന്താണെന്നും വാഷിങ്ടണ്‍ പോസ്റ്റ് വഴി ലോകം അറിയുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്‍െറ ബദ്ധവൈരിയും ഹൈഡ്രജന്‍ ബോംബിലൂടെ അമേരിക്കയെ തകര്‍ത്ത് കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത നിലവിലെ ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍െറ മാതൃസഹോദരിയായ കോ യോങ് സുക്കാണ് അവര്‍. 20 വര്‍ഷമായി അവര്‍ അമേരിക്കയില്‍ ജീവിക്കുന്നു. കിം ജോങ് ഉന്നിനെതിരെ യു.എസ് ഭരണകൂടം വെല്ലുവിളി ഉയര്‍ത്തുമ്പോഴും ഇതൊന്നുമറിയാതെ സാധാരണ വീട്ടമ്മയായി അവര്‍ ഭര്‍ത്താവിനൊപ്പം ഒരു ടക നടത്തി ജീവിക്കുന്നു.

മൂന്ന് കുട്ടികളും ഭര്‍ത്താവായ ചിമെസുമൊത്ത് അജ്ഞാതമായ ജീവിതമാണ് വര്‍ഷങ്ങളായി ഇവര്‍ നയിക്കുന്നത്. ഞാന്‍ വളരെ ഭാഗ്യവതിയാണെന്നാണ് സുഹൃത്തക്കളൊക്കെ പറയുന്നതെന്ന് അവര്‍ വാഷിങ്ടണ്‍ പോസ്റ്റ് ലേഖകരോട് പറഞ്ഞു.  ഞങ്ങള്‍ക്ക് ഒന്നിനും ഒരു കുറവുമില്ല. കുട്ടികള്‍ നല്ളൊരു സ്കൂളില്‍ പഠിക്കുന്നു. ഭര്‍ത്താവ് എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കിങ് ജോങ് ഉന്നിന് 14  വയസും സഹോദരന്‍ കിം ജോങ് ചോളിന് 17വയസുള്ളപ്പോഴാണ് അവര്‍ ഉത്തരകൊറിയ വിട്ടത്. 70 വര്‍ഷമായി  ഉത്തരകൊറിയ ഭരിക്കുന്ന രാജകുടുംബത്തിന്‍െറ നേതൃത്വത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഭരണം രാജ്യത്തെ തകര്‍ച്ചയിലേക്ക് കൊണ്ടു പോയപ്പോഴാണ് ഇവര്‍ രാജ്യം വിടാന്‍ തീരുമാനിച്ചത്. 1992ല്‍ ഉത്തരകൊറിയയില്‍ നിന്ന് ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ട് വഴി സ്വിറ്റ്സര്‍ലന്‍റിലത്തെിയ ഇവരുടെ കൂടെ കിം ജോങ് ഉന്നിന്‍െറ സഹോദരനായ കിം ജോങ് ചോളുമുണ്ടായിരുന്നു. പിന്നീട് 1996ല്‍ കിം ജോങ് ഉന്നും സ്വിറ്റ്സര്‍ലന്‍റില്‍ എത്തി. കിം സഹോദരന്‍മാര്‍ ±്രഹസ്വകാലം പഠിച്ചതും സ്വിറ്റ്സര്‍ലാന്‍റിലെ സ്കൂളിലായിരുന്നു. 1998 വരെ കോ യുങ് സൂക് ദമ്പതികള്‍ ഇവിടെയുണ്ടായിരുന്നു.

പിന്നീട് സി.ഐ.എയുടെ സഹായത്തോടെ ജര്‍മനിയിലെ യു.എസ് ക്യാമ്പിലത്തെിയ കൊറിയന്‍ രാജദമ്പതികളെ സി.ഐ.എ തന്നെയാണ് അമേരിക്കയിലേക്ക് മാറ്റി പാര്‍പ്പിച്ചതും ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. അനേകം പേര്‍ ദക്ഷിണ കൊറിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ഇവര്‍ അമേരിക്കയിലേക്കാണ് പോകാന്‍ തീരുമാനിച്ചത്. കിം ജോങ് ഉന്‍ ജനിച്ച വര്‍ഷം തന്നെയാണ് തന്‍െറ മകനും ജനിച്ചതെന്നും അവര്‍ കളിക്കൂട്ടുകാരായിരുന്നെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു. അതേസമയം ഇതേപ്പറ്റി പ്രതികരിക്കാന്‍ സി.ഐ.എ തയ്യാറായിട്ടില്ല.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.