യു.എസില്‍ പരിശീലനത്തിനുപോയ അഫ്ഗാന്‍ സൈനികരെ കാണാതായി


വാഷിങ്ടണ്‍: സൈനിക പരിശീലനത്തിനായി യു.എസിലേക്കുപോയ 44 അഫ്ഗാന്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. യു.എസ് സൈനിക പരിശീലന പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോര്‍ട്ട്.  2007 മുതല്‍ 2200ഓളം സൈനികരാണ് പരിശീലനത്തിനത്തെിയിരുന്നത്.

ബറാക് ഒബാമ പ്രസിഡന്‍റായിരിക്കുമ്പോഴാണ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് അഫ്ഗാന്‍സേനക്ക് പരിശീലനം നല്‍കുന്ന പദ്ധതി കൊണ്ടുവന്നത്. ഇവര്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സ്വാഭാവികമായും പരിശീലനകേന്ദ്രത്തില്‍നിന്ന് ഓടിപ്പോയതായിരിക്കാമെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. 2015 ജനുവരി മുതലാണ് ഇവരെ കാണാതായത്. ഇവര്‍ ഭീകരസംഘങ്ങളില്‍ പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.

അഫ്ഗാന്‍ സൈന്യത്തില്‍ താലിബാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുരക്ഷ ശക്തമാക്കിയതിനത്തെുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ കുറവാണ്. അഫ്ഗാനില്‍ വേരുകളുള്ള ഉമര്‍ മതീന്‍, ഒര്‍ലാന്‍ഡോ നിശാക്ളബില്‍ നടത്തിയ വെടിവെപ്പിനത്തെുടര്‍ന്ന് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അനധികൃത കുടിയേറ്റക്കാരെ തടയുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

2002 മുതല്‍ 60,000 കോടി ഡോളറാണ് അഫ്ഗാന്‍ സൈനികരുടെ പരിശീലനത്തിന് യു.എസ് മാറ്റിവെച്ചത്. 2001ലെ യു.എസ് അധിനിവേശത്തിനു ശേഷമാണ് അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കിയത്. ഈ വര്‍ഷം അവസാനത്തോടെ അഫ്ഗാനില്‍ വിന്യസിച്ച സൈനികരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.