സണ്‍ഗ്ളാസ് ധരിച്ച മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടു

ബെയ്ജിങ്: ചൈനയില്‍ അഭിമുഖത്തിനിടെ സണ്‍ഗ്ളാസ് ധരിച്ച് കുടയുമായി നിന്ന  വനിതാ ടി.വി മാധ്യമപ്രവര്‍ത്തകയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. മെറന്‍ദി ചുഴലിക്കാറ്റുണ്ടായ ഫ്യൂജിയാന്‍ പ്രവിശ്യയില്‍ സന്നദ്ധപ്രവര്‍ത്തകരുമായുള്ള അഭിമുഖത്തിനിടയില്‍ മാധ്യമപ്രവര്‍ത്തക സണ്‍ഗ്ളാസും കുടയുമായി നിന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ചിത്രം വിവാദമായ പശ്ചാത്തലത്തില്‍ സിയാമെന്‍ ടി.വി സ്റ്റേഷന്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിവിട്ടു.   മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.