ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവയുടെ കാര്യത്തിൽ നീരസം പ്ര കടമാക്കി ബംഗ്ലാദേശ് മൂന്നാം തവണയും മന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി. വിദേശകാ ര്യ ഉപമന്ത്രി ഷഹ്രിയാർ ആലമാണ് ഏറ്റവുമൊടുവിൽ യാത്ര വേണ്ടെന്നുവെച്ചത്. ഈയാഴ്ച അദ്ദേഹം ‘റയ്സിന ഡയലോഗി’ൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തേണ്ടതായിരുന്നു.
വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മോമൻ, ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ എന്നിവർ നേരേത്ത ഇന്ത്യ സന്ദർശന പരിപാടി റദ്ദാക്കിയിരുന്നു. നദീജലം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെക്കുന്നതിനുള്ള ചർച്ചകളിലും ബംഗ്ലാദേശ് പങ്കെടുത്തില്ല. ഒരു മാസത്തിനിടയിലാണ് ഈ പ്രതിഷേധ നടപടികൾ. ഷേഖ് ഹസീന ഭരണകൂടം മോദിസർക്കാറുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ, പൗരത്വ പ്രശ്നത്തിൽ ഇന്ത്യയെ തള്ളിപ്പറയാൻ ഷേഖ് ഹസീനക്കുമേൽ കടുത്ത സമ്മർദമുണ്ട്. ഇതിെൻറ തുടർച്ചയാണ് റദ്ദാക്കപ്പെടുന്ന യാത്രകൾ. നേരത്തേ ധാക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, യു.എ.ഇ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഷേഖ് ഹസീനക്കൊപ്പം പോകുന്നതു കൊണ്ടാണ് വിദേശകാര്യ ഉപമന്ത്രി റയ്സിന ഡയലോഗിന് എത്താത്തതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അസൗകര്യമറിയിച്ച് ഇന്ത്യക്ക് കത്തെഴുതിയിട്ടുണ്ട്. റയ്സിന ഡയലോഗിൽ ഉഭയകക്ഷി ചർച്ചകളില്ലെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.