ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ 25 വർഷം മുമ്പ് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒമ്പത് ബി.എൻ.പി അനുകൂലികൾക്ക് വധശിക്ഷ. ഹസീന പ്രതിപക്ഷനേതാവായിരിക്കെ രാജ്യവ്യാപകമായി റെയിൽ പ്രചാരണം നടത്തവെ, 1994 സെപ്റ്റംബർ 23ന് പബ്ന ജില്ലയിലെ ഇഷ്വർദിയിൽ അവർ സഞ്ചരിച്ച ട്രെയിൻ ആക്രമിച്ച കേസിലാണ് ശിക്ഷ. ബി.എൻ.പിയുടെ ഖാലിദ സിയ പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം.
കേസിൽ 25 പേരെ ജീവപര്യന്തം തടവിനും 13 പേരെ 10 വർഷം തടവിനും പബ്ന ജില്ല കോടതി അഡീഷനൽ സെഷൻസ് ജഡ്ജി റുസ്തം അലി ശിക്ഷിച്ചു. 135 പേർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നത്. ബി.എൻ.പി ഭരണകാലത്ത് കേസ് ഇഴഞ്ഞുനീങ്ങിയതായാണ് ആരോപണം. ഹസീനയുടെ അവാമി ലീഗ് അധികാരത്തിൽ വന്നതോടെ 52 പേരെ പ്രതിചേർത്ത് പൊലീസ് പുതിയ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.