ധാക്ക: ബംഗ്ലാദേശിലെ വോെട്ടടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ് റ്റ് പാർട്ടി പ്രവർത്തകരും അവാമി ലീഗിനെ പിന്തുണക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്.
ബംഗ്ലാദേശ് നഗ രമായ ബാഷ്കാലിയിൽ പോളിങ് സ്റ്റേഷൻ പിടിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. കാഗ്രയിൽ അവാമി പാർട്ടി നേതാക്കൾ നടത്തിയ ആക്രമണത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്.
ആഴ്ചകൾ നീണ്ടുനിന്ന പ്രചാരണത്തിനൊടുവിൽ കനത്ത സുരക്ഷക്കിടെയാണ് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.പ്രാദേശിക സമയം എട്ട് മണിയോടെയാണ് വോെട്ടടുപ്പ് ആരംഭിച്ചത്. 40,000 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. നാല് മണിക്കാണ് പോളിങ് അവസാനിക്കുക. നാലാമതും അധികാരത്തിലെത്തിനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.