പുറത്താക്കുന്നവരെ ബംഗ്ലാദേശിലേക്ക് അയക്കില്ലെന്നതിൽ രേഖാമൂലം ഉറപ്പ് വേണം -ശൈഖ് ഹസീന

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം നടപ്പിലാക്കിയാൽ അഭയാർഥികളെ തിരിച്ചയക്കില്ലെന്ന മോദി സർക്കാറിന്‍റെ പ്രഖ്യാപനത്തിൽ ഒൗദ്യോഗികമായ ഉറപ്പ് വേണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഇക്കാര്യത്തിൽ ഇന്ത്യ ആ ഉറപ്പ് രേഖാമൂലം നൽകണമെന്നും അവർ അറിയിച്ചതായി സൂചന. 'ദ പ്രിന്‍റ്' പത്രമാണ് വിഷയത്തിൽ ബംഗ്ലാദേശിന്‍റെ ആശങ്ക റിപ്പോർട്ട് ചെയ്തത്.

ഇന്ത്യ നടപ്പാക്കാനിരുക്കുന്ന പൗരത്വ നിയമത്തിൽ മൃദുസമീപനമാണ് ബംഗ്ലാദേശ് സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നപ്പോഴാണ് ശൈഖ് ഹസീന നിലപാട് വ്യക്തമാക്കിയത്.

മുമ്പ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിൽ വന്നപ്പോഴും ആസാമിൽ നടപ്പാക്കിയ എൻ.ആർ.സിയെ കുറിച്ചും ഇതേ ആശങ്ക സർക്കാറിനെ അറിയിച്ചിരുന്നതായാണ് വിവരം. എൻ.ആർ.സിയിലൂടെ പുറത്താകുന്നവരെ ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കില്ലെന്ന് മോദി സർക്കാർ പറയുമ്പോഴും ഒൗദ്യോഗികമായ രേഖ ബംഗ്ലാദേശിന് നൽകിയിട്ടില്ല.


Tags:    
News Summary - Bangladesh wants ‘written’ assurance from India that it won’t send immigrants after CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.