ബെയ്ജിങ്: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ കുടുംബാംഗത്തെ കുറിച്ച് വാർത്ത പുറത്തുവിട്ട മാധ്യമപ്രവർ ത്തകനെ ചൈന പുറത്താക്കി. വാൾ സ്ട്രീറ്റ് ജേണലിൽ ജോലി ചെയ്തിരുന്ന ചുൻ ഹാൻ വോങ് എന്ന സിംഗപ്പൂർ പൗരനെയാണ് പ ുറത്താക്കിയത്. ചുൻ ഹാൻ വോങ്ങിെൻറ മാധ്യമപ്രവർത്തകൻ എന്ന പദവി പുതുക്കി നൽകേണ്ടതില്ലെന്നും ചൈനീസ് ഭരണക ൂടം സ്ഥാനപത്തോട് നിർദേശിച്ചു. 2014 മുതൽ വാൾ സ്ട്രീറ്റ് ജേർണലിെൻറ ബെയ്ജിങ് ബ്യൂറോയിയിൽ ജോലിചെയ്യുന്നയാണളാണ് വോങ്.
ഷി ജിപിങ്ങിെൻറ ബന്ധു മിങ് ചാൻ ഉൾപ്പെട്ട ആസ്ട്രേലിയ ആസ്ഥാനമായി നടന്ന വൻ ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ കുറിച്ച് വിശദ റിപ്പോർട്ടാണ് സ്ട്രീറ്റിലൂടെ പുറത്തുവിട്ടത്. ആസ്ട്രേലിയൻ പൗരത്വമുള്ള മിങ് ചായ് കുപ്രസിദ്ധ ചൂതാട്ടക്കാരോടൊപ്പം കാസിനോകളിൽ നടത്തിയ ചൂതാട്ടം സംബന്ധിച്ചും ആഡംബര ജീവിതത്തെ കുറിച്ചും വ്യക്തമായ രേഖകൾ സഹിതമാണ് വോങ് റിേപ്പാർട്ട് ചെയ്തിരുന്നത്. മെൽബൺ ആസ്ഥാനമായി നടന്ന കള്ളപ്പണമിടപാടുകളിൽ ചായ്യുടെ പങ്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിങ് ചായുടെ കൃത്യങ്ങളെ കുറച്ച് ഷി ജിൻപിങ്ങിന് അറിവുണ്ടായിരുന്നുന്നോ എന്നും അദ്ദേഹത്തിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നോ റിപ്പോർട്ടിൽ എഴുതിയിരുന്നില്ല.
രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെ എതിർക്കും. രാജ്യത്തിെൻറ നിയമമനുസരിച്ച് അത്തരക്കാരെ അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ചൈനയിൽ രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യ സമ്പത്ത് എന്നത് അതീവരഹസ്യമാണ്. അത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത പുറത്തുവിടന്നത് കുറ്റമായാണ് അധികാരികൾ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.