ബെയ്ജിങ്: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 5000 കടന്നി രുന്നു. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 1,45,634 ആയി ഉയർന്നു. ഇതുവരെ 5436 പേരാണ് മരിച്ചത്. 72,528 പേർ രോഗത്തിൽ നിന്നും മ ുക്തിനേടി. 67,670 പേർ നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്.
വൈറസ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ രോഗം പടർന്നുപിടിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലിയിലും ഇറാനിലുമാണ് ൈവറസ് ബാധിതരുടെ എണ്ണം കൂടിവരുന്നത്.
ആഗോള മഹാമാരിയെ നേരിടാൻ ലോകെമമ്പാടും പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിെൻറ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിർത്തികൾ അടച്ചിടുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.