െബയ്ജിങ്: പഠിക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഇൗ മുത്തശ്ശി. ടിയാൻജിൻ യൂനിവേഴ്സിറ്റിയിൽനിന്ന് ഡിപ്ലോമ ബിരുദമെന്ന പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് 81കാരി പൂർത്തീകരിച്ചത്. ജീവിതം പലേപ്പാഴും എനിക്ക് വെല്ലുവിളിയായിരുന്നു. തെൻറ വ്യക്തിത്വത്തെ മെച്ചപ്പെടുത്താനും ചെറുപ്പത്തിൽ നടക്കാത്ത ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും അവസരം തന്ന യൂനിവേഴ്സിറ്റിക്ക് നന്ദി പറയുന്നുവെന്നും ബിരുദദാന ചടങ്ങിൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് സൂ മിൻസു മുത്തശ്ശി പറഞ്ഞു.
ജീവിതത്തിൽ ഏറ്റവും പ്രധാനമായ കാര്യം തെൻറ ഇഷ്ടങ്ങളെ പിന്തുടർന്ന് ജീവിക്കുക എന്നതാണ്. പുറമെനിന്നുള്ള സമ്മർദങ്ങൾക്ക് ഇടം െകാടുക്കാതിരിക്കുക. സന്തോഷത്തോടെ തങ്ങളുടെ അഭിലാഷങ്ങെള പിന്തുടരണമെന്നും മുത്തശ്ശി മറ്റു വിദ്യാർഥികളോടായി പറഞ്ഞു. ബിരുദം നേടാൻ സഹായിച്ച വിദ്യാഭ്യാസരീതിയോടും പഠനത്തിൽ സഹായിച്ച അധ്യാപകരോടും നന്ദി പറയാൻ സൂ മുത്തശ്ശി മറന്നില്ല. 2014 ൽ തെൻറ 77ാം വയസ്സിലാണ് സൂ ഡിേപ്ലാമ ബിരുദകോഴ്സിന് ടിയാൻജിൻ യൂനിവേഴ്സിറ്റിയിൽ ചേരുന്നത്. ഇ-േകാമേഴ്സ് ആയിരുന്നു തെരഞ്ഞെടുത്ത വിഷയം. ക്ലാസിലെ ഏറ്റവും മുതിർന്ന വിദ്യാർഥിയും പഠനത്തിൽ മിടുക്കിയുമായി സൂ മിൻസു.
വെളുപ്പിന് അഞ്ചരക്ക് എഴുന്നേറ്റ് കമ്പ്യൂട്ടറിൽ പഠനം തുടരും. നാലുവർഷമായി വീട്ടിലെ ടെലിവിഷൻ പരിപാടികൾ വെക്കാറില്ല. ടെലിവിഷനിൽ മുഴുകിയാൽ പഠിക്കാൻ സമയം കിട്ടില്ല എന്നതായിരുന്നു കാരണം. ഇതായിരുന്നു മുത്തശ്ശിയുടെ വിജയത്തിെൻറ രഹസ്യം. സ്കേറ്റിങ്ങും ഫോേട്ടാഗ്രഫിയും നീന്തലുമാണ് ഇഷ്ടവിനോദം. ഇപ്പോൾ ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ലാറ്റിൻ എന്നീ ഭാഷകൾ മുത്തശ്ശി അനായാസേന കൈകാര്യം ചെയ്യും. ഫോേട്ടാഷോപ്പിലും എക്സലിലും ഒരു കൈ നോക്കാനും ഇപ്പോൾ മുത്തശ്ശി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.