നായ്പിഡാവ്: മ്യാന്മറിലെ രാഖൈനിൽ വീണ്ടും സംഘർഷം. ചുരുങ്ങിയത് 59 റോഹിങ്ക്യകളും 12 സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ രാഖൈനിൽ മോങ്ഡാവ് നഗരത്തിൽ വെള്ളിയാഴ്ച പുലർച്ച പൊലീസ്കേന്ദ്രങ്ങൾ 150 അംഗ വിമതസംഘം ആക്രമിച്ചതായി മ്യാന്മർ സ്റ്റേറ്റ് കൗൺസലർ ഒാങ്സാൻ സൂചിയുടെ ഒാഫിസ് അറിയിച്ചു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം അരാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എ.ആർ.എസ്.എ) ഏറ്റെടുത്തു. മ്യാന്മർസേന കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുകയാണെന്നും ഇതിനുപ്രതികാരമായി 25 ഇടങ്ങളിൽ കൂടി ആക്രമണം നടത്തുമെന്നും എ.ആർ.എസ്.എ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
വടക്കൻ രാഖൈനിലെ രാതെേട്ടാങ്ങിൽ രണ്ടാഴ്ചയായി റോഹിങ്ക്യകൾ ഉപരോധം നേരിടുകയാണ്. ഇതുമൂലം ജനങ്ങൾ പട്ടിണിയിലാണ്. മോങ്ഡാവിലേക്ക് കൂടി ഉപരോധം വ്യാപിക്കാനാണ് സേനയുടെ നീക്കം. സേനയെ പിന്തിരിപ്പിക്കാൻ തങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടേണ്ടതായി വരുകയായിരുന്നുവെന്നും എ.ആർ.എസ്.എ പറഞ്ഞു. സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന റോഹിങ്ക്യകൾ തുടങ്ങിയ സംഘടനയാണ് എ.ആർ.എസ്.എ എന്ന് ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷനൽ ക്രൈസിസ് ഗ്രൂപ് പറയുന്നു.
ആക്രമികളായ ‘ബംഗാളികളാണ്’ കൊല്ലപ്പെട്ടതെന്ന് മ്യാന്മർ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. റോഹിങ്ക്യകൾ ബംഗാളിൽനിന്ന് അനധികൃതമായി കുടിയേറിയവരാണെന്നാണ് രാജ്യത്തെ വംശീയവാദികളുടെ ആരോപണം. കടുത്ത പൗരാവകാശധ്വംസനങ്ങൾ നേരിടുന്ന റോഹിങ്ക്യകൾക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം െഎക്യരാഷ്ട്രസഭ മുൻ തലവൻ കോഫി അന്നാൻ മ്യാന്മറിനോട് ആവശ്യപ്പെട്ടിരുന്നു.സംഘർഷത്തിൽ െഎക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളും അക്രമത്തിെൻറ പാത ഉപേക്ഷിക്കണമെന്നും സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കി ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും െഎക്യരാഷ്ട്രസഭ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലാണ് റോഹിങ്ക്യകൾക്കെതിരായ ആക്രമണം ചെറിയ ഇടവേളക്കുശേഷം രൂക്ഷമായത്. ആക്രമണത്തെതുടർന്ന് 80,000ലധികം പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.