ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കെമിക്കൽ ഗോഡൗണിൽ തീപിടിച്ച് 81മരണം. 50 പേർക് ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. ധാ ക്കയിലെ ചരിത്രനഗരിയായ ചൗക്ക് ബസാറിലാണ് അപകടം. ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. നിരവധി ഗോഡൗണുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നത് അപകടതീവ്രത വർധിപ്പിച്ചതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബഹുനില കെട്ടിടത്തിെൻറ താഴത്തെനിലയില്‍ രാസവസ്തുക്കൾ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. പിന്നീട് മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. ബംഗ്ലാദേശിലെ 400 വർഷം പഴക്കമുള്ള നഗരമാണ് ചൗക്ക് ബസാർ. പഴക്കമുള്ള കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങള്‍ക്കെല്ലാം ഇഞ്ചുകളുടെ ദൂരവും മാത്രമാണുള്ളത്. ജനസംഖ്യകൂടിയ ബംഗ്ലാദേശിൽ ഇത്തരം കെട്ടിടങ്ങൾ സാധാരണമാണ്.
തീപിടിച്ച സമയത്ത് അപകടസ്ഥലത്ത് ട്രാഫിക് ജാം ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും ബംഗ്ലാദേശ് ഫയര്‍ഫോഴ്സ് തലവന്‍ അലി അഹമ്മദ് പറഞ്ഞു. ഗ്യാസ് സിലിൻഡറില്‍നിന്ന് രാസവസ്തുക്കളിലേക്ക് തീ പടര്‍ന്നതാകാം അപകടകാരണമെന്നും അദ്ദേഹം പറഞ്ഞു. വിവാഹപാർട്ടിയിൽ പെങ്കടുക്കാനെത്തിയവരുംഅപകടത്തിൽ പെട്ടു. 2010ൽ ധാക്കയിലുണ്ടായ തീപിടിത്തത്തിൽ 120 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. 2013ല്‍ റാണാ പ്ലാസ എന്നകെട്ടിടം തകര്‍ന്ന് 1100 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.