മെൽബൺ: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സമൂഹമായ ആസ്ട്രേലിയയിലെ ‘ഗ്രേറ്റ് ബാരിയർ റീഫ്’ അപകടമാം വിധം ശോഷിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. കാലാവസ് ഥാ വ്യതിയാനത്തിെൻറ ഫലമായി കടൽവെള്ളത്തിെൻറ ചൂട് കൂടുന്നതാണ് ഇതിനു കാരണമായി ‘ദ ഗ്രേറ്റ് ബാരിയർ റീഫ് മറൈൻ പാർക്ക്’ അധികൃതർ പുറത്തുവിട്ട പഞ്ചവർഷ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിലാണ് മനോഹരങ്ങളായ പവിഴപ്പുറ്റുകൾക്ക് കടുത്ത തോതിലുള്ള ശോഷണം സംഭവിച്ചത്. ദിനംതോറും ഇത് കൂടുതൽ നാശത്തിലേക്ക് പോവുകയാണെന്ന് സർക്കാർ ഏജൻസി ചൂണ്ടിക്കാട്ടുന്നു.
നാശം തടയാൻ ശക്തവും ഫലപ്രദവുമായ ഇടപെടലുകൾ ആഗോള-പ്രാദേശിക തലത്തിൽ വേണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. യുനസ്കോയുടെ ലോക പൈതൃക ഭൂപടത്തിൽ ഇടംപിടിച്ച പവിഴപ്പുറ്റുകൾ 2300ലേറെ കിലോമീറ്റർ കരഭാഗത്തിലൂടെ 344,400 സ്ക്വയർ കിലോമീറ്റർ മേഖലയിലായി വ്യാപിച്ചു കിടക്കുന്നു. ആസ്േട്രലിയയിലെ കോറൽ കടലിൽ ആണ് ദ ഗ്രേറ്റ് ബാരിയർ റീഫ്.
രാജ്യത്തെ പരിസ്ഥിതിപ്രവർത്തകർക്കിടയിൽനിന്നും ആസ്ട്രേലിയൻ സർക്കാറിന് വൻതോതിലുള്ള വിമർശനമാണ് ഉയരുന്നത്. വ്യാപകമായ കൽക്കരി ഖനനവും കയറ്റുമതി വ്യവസായവും കാലാവസ്ഥമാറ്റത്തിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ച് കാർബൺ ബഹിർഗമനം നിയന്ത്രണത്തിൽ കൊണ്ടുവരാൻ സർക്കാറിനുമേൽ സമ്മർദമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.