യുനൈറ്റഡ് നേഷന്‍സ്: അഫ്ഗാനിലെ സായുധവിഭാഗമായ ഹിസ്ബെ ഇസ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹിക്മതിയാറെ ഭീകരരുടെ പട്ടികയില്‍നിന്ന് യു.എന്‍ നീക്കി. ഹിക്മതിയാറുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ആയുധങ്ങള്‍ ഉപരോധിക്കുകയും ചെയ്യുന്ന നടപടികളും യു.എന്‍ റദ്ദാക്കി. ഉപരോധങ്ങള്‍ എടുത്തുകളയുന്നതോടെ അദ്ദേഹത്തിന് സ്വന്തം നാട്ടില്‍ തിരിച്ചത്തൊന്‍ വഴി തെളിയും.
ഐ.എസ്, അല്‍ഖാഇദ എന്നീ തീവ്രവാദ സംഘങ്ങളുടെ പട്ടികയിലായിരുന്നു ഹിസ്ബെ ഇസ്ലാമിയെയും പെടുത്തിയിരുന്നത്. 2003ലാണ് ഹിക്മതിയാറെ യു.എന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 1997 മുതല്‍ ഒളിവില്‍ കഴിയുന്ന ഹിക്മതിയാര്‍ പാകിസ്താനിലുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷം ഹിക്മതിയാറുമായി അഫ്ഗാന്‍ സര്‍ക്കാര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. സായുധ വിഭാഗങ്ങളെ രാഷ്ട്രീയത്തിന്‍െറ ഭാഗമാക്കി മാറ്റുന്നതിന്‍െറ ഭാഗമായായിരുന്നു നടപടി.
1980കളില്‍ സോവിയറ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഇദ്ദേഹം അഫ്ഗാന്‍ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. 2001ലെ അഫ്ഗാന്‍ അധിനിവേശത്തിനു ശേഷം അല്‍ഖാഇദക്കും താലിബാനും സഹായം ചെയ്യുന്നുവെന്നാരോപിച്ച് യു.എസും ഇദ്ദേഹത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.