തെഹ്റാന്‍: ഇറാനുമേലുള്ള ഉപരോധം 10 വര്‍ഷത്തേക്കുകൂടി നീട്ടാനുള്ള യു.എസ് സെനറ്റ് നടപടിയില്‍ ഇറാന്‍ പ്രതിഷേധിച്ചു. യു.എസ് സെനറ്റില്‍ പാസാക്കിയ പ്രമേയം സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമ ഒപ്പുവെച്ചാല്‍ പ്രാബല്യത്തിലാകും. വ്യാഴാഴ്ചയാണ് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രമേയം പാസാക്കിയത്. യു.എസിന്‍െറ അവിശ്വാസമാണ് തെളിഞ്ഞിരിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആരോപിച്ചു. നീക്കം ലോകശക്തികളുമായി കഴിഞ്ഞവര്‍ഷം നിലവില്‍വന്ന ആണവകരാറിന് വിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്റാം ഗാസ്മി വിമര്‍ശിച്ചിരുന്നു.
കരാര്‍ ലംഘനനീക്കമുണ്ടായാല്‍ യു.എസ് പ്രസിഡന്‍റിന് തന്‍െറ അധികാരമുപയോഗിച്ച് തടയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു ലോകരാജ്യങ്ങളുമായി നിലവില്‍വന്ന ആണവകരാറിനെ തുടര്‍ന്ന് ഇറാനുമേല്‍ ചുമത്തിയിരുന്ന നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.