യു.എസ് മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ഇറാന്‍െറ സൈനികാഭ്യാസം

തെഹ്റാന്‍: യു.എസിന്‍െറ എതിര്‍പ്പുകള്‍ക്കിടയിലും അടുത്തയാഴ്ച നാവികാഭ്യാസം നടത്തുമെന്ന് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ജന. മുഹമ്മദ് പക്പൂര്‍ അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് യു.എസ് ഇറാനെതിരെ പുതിയ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.
ഗ്രാന്‍ഡ് പ്രൊഫറ്റ്-11 എന്നു പേരിട്ടിരിക്കുന്ന മൂന്നു ദിവസം നീളുന്ന അഭ്യാസം തിങ്കളാഴ്ച തുടങ്ങും. റോക്കറ്റുകളും അഭ്യാസത്തിന്‍െറ ഭാഗമായി  ഉപയോഗിക്കും. ഈ മാസാദ്യം നടന്ന സൈനികാഭ്യാസത്തില്‍ ഹ്രസ്വദൂരപരിധിയുള്ള മിസൈലുകള്‍ ഉപയോഗിച്ചതാണ് യു.എസിനെ പ്രകോപിപ്പിച്ചത്.

Tags:    
News Summary - Iran test-fires another missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.