ബെയ്ജിങ്: ചൈനയിലെത്തിയ പച്ചയിൽ മഞ്ഞ ബോർഡറുള്ള ട്രെയിനിനു പിന്നാലെയാണിപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ. ട്രെയിനിൽ ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ചൈനീസ് സന്ദർശനത്തിെനത്തിയതാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവം യാഥാർഥ്യമാണെങ്കിൽ 2011ൽ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് കിം ചൈനയിലെത്തുന്നത്.
ചിരകാലവൈരികളായ ദക്ഷിണ കൊറിയയുമായും യു.എസുമായും ചർച്ച നടത്താനിരിക്കയാണ് ഉത്തര കൊറിയ. ചർച്ച ഇൗ വർഷം തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉന്നതതല ഉത്തര കൊറിയൻ പ്രതിനിധികളെയും വഹിച്ചുകൊണ്ട് പ്രത്യേക ട്രെയിൻ വടക്കു കിഴക്കൻ ചൈനീസ് അതിർത്തിയിലെ ദാന്ദോങ്ങിലെത്തിയതായി ജപ്പാൻ മാധ്യമമായ ക്യോേഡാ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2011ൽ കിമ്മിെൻറ പിതാവ് ചൈനയിലെത്തിയതും ഇതേപോലുള്ള ട്രെയിനിലായിരുന്നു.
തിങ്കളാഴ്ച കിം ബെയ്ജിങ്ങിലെത്തിയതായാണ് മാധ്യമ റിപ്പോർട്ടുകൾ. പതിവിനു വിപരീതമായി ചൊവ്വാഴ്ച ബെയ്ജിങ്ങിൽ സൈന്യത്തിെൻറ അകമ്പടിയോടെയുള്ള വാഹനഘോഷം നടക്കുകയും ചെയ്തു. പ്രധാന റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചിരുന്നു.
അതേസമയം, ഉത്തര കൊറിയൻ നേതാവിെൻറ സന്ദർശനത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വക്താവ് ഹുവ ചുനിയിങ് വ്യക്തമാക്കി. പ്രത്യേക ട്രെയിനിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അവർക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ചൈനയിലെ ഒാൺലൈൻ മാധ്യമങ്ങൾക്ക് കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനാൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ മറ്റു വഴികളില്ല.
ആണവ മിസൈൽ പരീക്ഷണത്തെ തുടർന്ന് യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഉത്തര കൊറിയക്കെതിരെ പോർവിളി നടത്തിയപ്പോൾ ചൈന ഒപ്പം നിന്നു. എന്നാൽ, ഒരിക്കലും കിമ്മിനെ ചൈന ഒൗദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ചിട്ടില്ല. 1982ൽ കിമ്മിെൻറ പിതാമഹൻ കിം ഇൽ സങും ട്രെയിൻ വഴി ചൈനയിലെത്തിയിരുന്നു. കിമ്മിെൻറ പിതാവിന് അതിസുരക്ഷ കവചമുള്ള ആറ് ആഡംബര ട്രെയിനുകൾ സ്വന്തമായുണ്ടായിരുന്നു.
ചൈന, റഷ്യ, കിഴക്കൻ യൂറോപ്യൻ എന്നിവിടങ്ങളിലെ പര്യടനത്തിന് അദ്ദേഹം ഇൗ ട്രെയിനുകൾ വഴിയാണ് യാത്രചെയ്തത്. ഇൗ ട്രെയിനുകൾ തന്നെയാണ് കിമ്മും ഉപയോഗിക്കുന്നതത്രെ. ഇതിൽ ടെലിവിഷനും സാറ്റലൈറ്റ് ഫോണും ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.