സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ-ഇന്നും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും നാളെ കണ്ടുമുട്ടും. സൈനിക അതിർത്തിയിൽ നാളെ നടക്കുന്ന ഉച്ചകോടിയിലാണ് കൂടിക്കാഴ്ച. ഇതോടെ കൊറിയൻ യുദ്ധത്തിനു ശേഷം, സൈനിക അതിർത്തി കടക്കുന്ന ആദ്യ കൊറിയൻ നേതാവാകും കിം ജോങ് ഉൻ. 1950^53 ലെ കൊറിയൻ യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും ശത്രുതയിലായിരുന്നു. അതിർത്തിയിൽ വെള്ളിയാഴ്ച രാവിെല പ്രാദേശിക സമയം 9.30നാണ് കൂടിക്കാഴ്ച എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ശേഷം ഇവർ ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. സൈനിക മേഖലയിലെ പാൻമുഞ്ജമിലെ പീസ് ഹൗസിൽ പ്രദേശിക സമയം 10.30 നാണ് കൂടിക്കാഴ്ച നടക്കുക.
പിന്നീട് ഇരു രാജ്യങ്ങളിെലയും മണ്ണും വെള്ളവും ഉപയോഗിച്ച് സമാധാനത്തിെൻറയും സൗഭാഗ്യത്തിെൻറയും പ്രതീകമായി ഇരു നേതാക്കും ചേർന്ന് പൈൻമരം നടും. അതിനു ശേഷം വീണ്ടും ചർച്ചകളിലേക്ക് മടങ്ങും. നേതാക്കൾ കരാറിൽ ഒപ്പുവെക്കുകയും സംയുക്ത പ്രസ്താവന നടത്തുകയും ചെയ്യുന്നതോടെ ഉച്ചകോടി അവസാനിക്കും. സഹോദരി കിം യോ-ജോങ്ങും ഉന്നതാധികാരി കിം യോങ് നാമും കിം ജോങ് ഉന്നിെന അനുഗമിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തരകൊറിയയുടെ പ്രഖ്യാപനമായിരിക്കും ചർച്ചകളിൽ പ്രധാനം. എന്നാൽ ഉത്തരകൊറിയയുടെ ആണവ - മിസൈൽ സാേങ്കതിക വിദ്യ അത്യന്താധുനികമാണെന്നും അതിനാൽ ആണവനിരായുധീകരണം സംബന്ധിച്ച് ഒരു കരാറിെലത്തുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ദക്ഷിണ കൊറിയ കരുതുന്നു. ഉപദ്വീപിൽ വർഷങ്ങളായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥക്ക് ഇൗ കൂടിക്കാഴ്ചയോടെ പരിഹാരം തേടാൻ സാധിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.