സോൾ: ശത്രുതയുടെയും പോരിെൻറയും വഴി മറന്ന് സൗഹൃദത്തിലേക്കു ചുവടുവെച്ച കൊറിയകളെ അതിവേഗം ഒന്നാക്കാൻ സംഗീതവും. ദക്ഷിണ െകാറിയൻ പോപ് ഗായകർ ഒരുക്കിയ സംഗീതശിൽപം ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ ഹൃദയം കീഴടക്കിയെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മുൻ ഗായിക കൂടിയായ പത്നി റി സോൽ ജുവിെൻറ കൂടെയായിരുന്നു കിം പരിപാടിക്കെത്തിയത്.
നേരത്തേ, ദക്ഷിണ കൊറിയൻ സംഗീതം തെൻറ രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കാൻ ലക്ഷ്യമിട്ടാണെന്ന് പ്രതികരിച്ചിരുന്നു കിം. സമീപകാലത്ത്, ആദ്യമായാണ് ഒരു ഉത്തര കൊറിയൻ ഭരണാധികാരി അയൽരാജ്യത്തെ കലാകാരന്മാരുടെ പരിപാടി നേരിട്ട് വീക്ഷിക്കുന്നത്. അതിവേഗം െഎക്യത്തിലേക്ക് നീങ്ങുന്ന ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായായിരുന്നു സംഗീതജ്ഞരുടെ സന്ദർശനം. ഇരു രാജ്യങ്ങളുടെയും തലവൻമാർ പെങ്കടുക്കുന്ന ഉച്ചകോടി ഇൗ മാസാവസാനം നടക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.