തെഹ്റാൻ: ജനറൽ സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ്. ഐ.എസ്, അൽ നുസ്റ, അൽ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാൻ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണിത്. ഈ തെമ്മാടിത്തത്തിന്‍റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയായിരിക്കുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.
ബഗ്ദാദിലെ വിമാനത്താവളത്തിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവൻ ഖാസിം സുലൈമാനി ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ശക്തമായി പ്രതികരിച്ചത്.
ഖാസിം സുലൈമാനിയെ കൂടാതെ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.